ബ്ലഡ് മണി തുക ഉയർത്തികുവൈത്ത്; നിയമ ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം.

Feb 17, 2025 - 21:29
 0
ബ്ലഡ് മണി തുക ഉയർത്തികുവൈത്ത്; നിയമ ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബ്ലഡ് മണി അഥവാ ദിയ പണം നഷ്ടപരിഹാരം ഇരുപതിനായിരം ദിനാര്‍ ആയി ഉയര്‍ത്തിയ നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ശരീഅത്ത് നിയമം നിര്‍ദേശിക്കുന്ന നിലവിലുള്ള സാമ്പത്തികവും, സാമൂഹികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ നിയമനിര്‍മാണ സംവിധാനം ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമ ഭേദഗതി എന്ന് നീതിന്യായ വകുപ്പ് മന്ത്രി ആദില്‍ അല്‍ സുമൈത്ത് വ്യക്തമാക്കി.

ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം, കൊലപാതക കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം നല്‍കി വധശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന പണമാണ് ബ്ലഡ് മണി എന്നറിയപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow