പി എച്ച് ഷാഹിദ് മെമ്മോറിയൽ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് ബ്രോഷർ പ്രകാശനം ചെയ്തു
ദുബായ്: കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി 2026 ജനുവരി 31ന് ദുബായ് സ്പോർട്സ് ബേ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന പി എച്ച് ഷാഹിദ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ബ്രോഷർ പ്രകാശനം പ്രമുഖ വ്യവസായിയും ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവുമായ സൈഫ് ലൈൻ ഗ്രൂപ്പ് എം ഡി ഡോ: അബൂബക്കർ കുറ്റിക്കോൽ നിർവഹിച്ചു. ഖാലിദ് പാലക്കി അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റുമാരായ സി എച്ച് നൂറുദ്ദീൻ, ഹനീഫ് ബാവാ നഗർ, ജില്ലാ സെക്രട്ടറി ബഷീർ പാറപ്പള്ളി, ഉപദേശക സമിതി ചെയർമാൻ മുജീബ് മെട്രോ, മണ്ഡലം ട്രഷറർ ആരിഫ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഷാജഹാൻ ഹദ്ദാദ്, ഷംസുദ്ദീൻ പുഞ്ചാവി, അസീസ് പടന്നക്കാട്, സാദിക്കുല്‍ അമീൻ, ഷാനു പാറപ്പള്ളി, ഡോ: താജുദ്ദീൻ കാരാട്ട്, ബാവ കുശാൽനഗർ, ഖാദർ എൻ ആർ സി, അർഷാദ് അടുക്കം എന്നിവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് ആവിയിൽ സ്വാഗതവും, ഹാരിസ് കൂളിയങ്കാൽ നന്ദിയും പറഞ്ഞു.
What's Your Reaction?