ഗോവൻ മദ്യക്കടത്ത് സംഘത്തിലെ സൂത്രധാരൻ പോലീസ് പിടിയിൽ

Jan 28, 2026 - 19:30
 0
ഗോവൻ മദ്യക്കടത്ത് സംഘത്തിലെ സൂത്രധാരൻ പോലീസ് പിടിയിൽ

കാസർകോട്: കേരളത്തിലേക്ക് വൻതോതിൽ ഗോവൻ മദ്യം കടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരനെ കുമ്പള എക്സൈസ് കർണാടകയിലെ ഹൊന്നാവറിൽ നിന്നും സാഹസികമായി പിടികൂടി. 2023-ൽ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ 20484 ലിറ്റർ ഗോവൻ മദ്യം പിടികൂടിയ കേസിലെ പ്രധാന പ്രതിയായ കർണാടക കാർവാർ സ്വദേശി രാധാകൃഷ്ണ എസ് കമ്മത്താ(61)ണ് അറസ്റ്റിലായത്. കാസർകോട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ദീർഘനാളായി ഒളിവിലായിരുന്നു. എക്സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ഹൊന്നാവർ പോലീസിന്റെ സഹായത്തോടെയാണ് ഇൻസ്പെക്ടർ കെ വി ശ്രാവണനും സംഘവും പ്രതിയെ വീടിനു മുന്നിൽ വച്ച് പിടികൂടിയത്. ഗോവ കർണാടക എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതിൽ മുഖ്യ കണ്ണിയാണ് പ്രതി. വൈകിട്ട് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 11 വരെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പ്രവന്റീവ് ഓഫീസർമാരായ കെ വി മനാസ്, എം വി ജിജിൻ, സിവിൽ എക്സൈസ് ഓഫീസർ എം എം അഖിലേഷ്, ഡ്രൈവർ പി പ്രവീൺകുമാർ എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow