ഷാർജ അറബ് കാവ്യോത്സവത്തിന് വർണാഭമായ തുടക്കം.

ഷാർജ: ഷാർജയിലെ പാലസ് ഓഫ് കൾച്ചർ 21-ാമത് ഷാർജ അറബിക് കാവ്യാത്സവത്തിന്ന് വർണാഭമായ തുടക്കം. അറബ് ലോകത്തെമ്പാടുമുള്ള കവികളുടെ സാനിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ സംഗമത്തിൽ ഈജിപ്തിൽ നിന്നുള്ള അഹമ്മദ് ബഖിത്, യുഎഇയിൽ നിന്നുള്ള നജാത്ത് അൽ ദഹേരി, ഇറാഖിൽ നിന്നുള്ള ഖാസിം അൽ ഷംരി, സൗദി അറേബ്യയിൽ നിന്നുള്ള ഷഖ്റ മദ്ഖാലി, സുഡാനിൽ നിന്നുള്ള അൽ വതേഖ് യൂനിസ്, ലിബിയയിൽ നിന്നുള്ള ഹസൻ ഇദ്രിസ് എന്നിവരും ഉൾപ്പെടുന്നു. കവി ഒമർ അബു അൽ ഹിജ സംഗമത്തിലെത്തിയ വിശിഷ്ട കവികളെ വേദിയിലേക്ക് സ്വാഗതം ചെയ്തു. ഷാർജയിലെ സാംസ്‌കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒവൈസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ ഖാസിർ, കവിതാ ഭവനം നയിക്കുന്ന കവി മുഹമ്മദ് അൽ ബുറൈക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എമിറാത്തികളുടെയും അറബ് കവികളുടെയും ബുദ്ധിജീവികളുടെയും അക്കാദമിക് വിദഗ്ധരുടെയും സജീവമായ പങ്കാളിത്തം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി. സംഗമത്തിന്റെ സമാപനത്തിൽ അബ്ദുല്ല അൽ ഒവൈസും, മുഹമ്മദ് അൽ ഖസീറും, മുഹമ്മദ് അൽ ബുറൈക്കിയും, കൂടാതെ പരിപാടിയിൽ പങ്കെടുത്ത കവികളെയും , അവരുടെ ബൗദ്ധിക സംഭാവനകളെയും മാനിച്ച് പ്രശംസാപത്രങ്ങൾ സമ്മാനിച്ചു. ഫെസ്റ്റിവലിൻ്റെ ഈ സെഷനിൽ ആദരിക്കപ്പെട്ട സിറിയൻ കവി ഹുസൈൻ അൽ അബ്ദുല്ലയുടെ കവിതാസമാഹാരത്തിൻ്റെ ഉൽഘാടന ചടങ്ങിന് വൻ ജനാവലി തന്നെ ഉണ്ടായിരുന്നു. അംബാസഡർ ഫ്രം മൈ മദേഴ്‌സ് ഹാർട്ട് എന്ന അദ്ദേഹത്തിൻ്റെ കവിത സമാഹാരം വളരെയധികം താൽപ്പര്യവും പ്രശംസയും പിടിച്ചു പറ്റി.

Jan 9, 2025 - 18:55
 0
ഷാർജ അറബ് കാവ്യോത്സവത്തിന് വർണാഭമായ തുടക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow