കുവൈറ്റിൽ ജൂൺ 5 മുതൽ 9 വരെ ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ചു.
കുവൈറ്റ്സിറ്റി: അറഫയും, ഈദ് അൽ അദ്ഹയും പ്രമാണിച്ച് ജൂൺ 5 വ്യാഴാഴ്ച്ച മുതൽ ജൂൺ 8 ഞായറാഴ്ചവരെ കുവൈറ്റ് മന്ത്രിസഭ ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചു.
ആക്ടിംഗ് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിൽ പുറത്തിറക്കിയ മന്ത്രിസഭാ പ്രസ്താവന പ്രകാരം പൊതുമേഖലാ അവധി ദിവസങ്ങൾ നാല് ദിവസമായിരിക്കും.
ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ. ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനമായി നിശ്ചയിച്ചിട്ടുണ്ട്. പൊതു മേഖലയിലെ പ്രവർത്തനങ്ങൾ ജൂൺ 10 ചൊവ്വാഴ്ച ആരംഭിക്കും. പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങളുടെ അവധിക്കാല ഷെഡ്യൂളുകൾ പൊതുജന താൽപര്യത്തിന്നനുസൃതമായി ബന്ധപ്പെട്ട അധികാരികൾ തീരുമാനിക്കുമെന്ന് മന്ത്രിസഭാ പ്രസ്താവനയിൽ അറിയിച്ചു.
What's Your Reaction?