ദുബായ് കെ.എം.സി.സി. കാഞ്ഞങ്ങാട് മണ്ഡലം ‘നൂറേ ഹബീബ് 2026’ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
ദുബായ്: ദുബായ് കെ.എം.സി.സി. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നൂറേ ഹബീബ് 2026’ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ അബുഹൈൽ ദുബായ് കെ.എം.സി.സി. പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടന്നു.
മണ്ഡലം പ്രസിഡന്റ് ഖാലിദ് പാലക്കി അധ്യക്ഷനായി. ദുബായ് കെ.എം.സി.സി. ആക്ടിങ് ജനറൽ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കന്യാപാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ., ട്രഷറർ ഡോ. ഇസ്മായിൽ, ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്. നൂറുദ്ദീൻ, ഹനീഫ് ബാവാനഗർ, സെക്രട്ടറി ബഷീർ പാറപ്പള്ളി, ഉപദേശക സമിതി ചെയർമാൻ മുജീബ് മെട്രോ, കാഞ്ഞങ്ങാട് സി.എച്ച്. സെന്റർ കേന്ദ്രകമ്മിറ്റി വൈസ് ചെയർമാൻ ശംസുദ്ദീൻ മാണിക്കോത്ത്, ഫൈസൽ മുട്ടുംതല, മിഡാസ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞങ്ങാട് സി.എച്ച്. സെന്റർ കേന്ദ്രകമ്മിറ്റി ട്രഷറർ ഡോ. അബൂബക്കർ കുറ്റിക്കോൽ, വൈസ് ചെയർമാൻമാരായ മുജീബ് മെട്രോ, ശംസുദ്ദീൻ മാണിക്കോത്ത്, നാസർ ഫ്രൂട്ട് എന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു.
വിദ്യാർഥികളും മുതിർന്നവരും അവതരിപ്പിച്ച മദ്ഹ് ഗാനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. ദുബായ് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ടീം അവതരിപ്പിച്ച ഇശ്ഖ് മജ്ലിസും മൗലൂദും മീലാദ് ഫെസ്റ്റിനെ ആത്മീയ സമ്പന്നമാക്കി.
മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് ആവിയിൽ സ്വാഗതവും അഷ്റഫ് ബച്ചൻ നന്ദിയും പറഞ്ഞു. മണ്ഡലം ട്രഷറർ ആരിഫ് കൊത്തിക്കാൽ, മണ്ഡലം ഭാരവാഹികളായ ഹാരിസ് കൂളിയങ്കാൽ, ഷാജഹാൻ ഹദ്ദാദ്, ശംസുദ്ദീൻ പുഞ്ചാവി, അസീസ് പടന്നക്കാട്, ഷാനു പാറപ്പള്ളി, ബാവ കുശാൽ നഗർ, ഡോ. താജുദ്ദീൻ, ഖാദർ എൻ.ആർ.സി., സാദിഖുൽ അമീൻ, സലീം പുഞ്ചാവി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?