അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അഞ്ച് മില്യൺ ദിർഹത്തിന്റെ കൊക്കെയ്ൻ പിടികൂടി.
അബുദാബി: അബുദാബി സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ദക്ഷിണ അമേരിക്കൻ യാത്രക്കാരനിൽ നിന്നും അഞ്ച് മില്ല്യൺ ദിർഹം വിലമതിക്കുന്ന 1198ഗ്രാം തൂക്കമുള്ള 89 കൊക്കെയ്ൻ കാപ്സ്യൂളുകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് പോർട്ട് സെക്യൂരിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് പിടികൂടി. സംശയം തോന്നിയ ഉദ്യോഗസ്ഥർ പ്രതിയെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിൽ ഒളിപ്പിനിലയിൽ മയക്കുമരുന്നു കണ്ടെത്തിയത്. കാര്യക്ഷമതയോടെയും കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ ഇൻസ്പെക്ടർമാർ നടത്തിയ ശ്രമങ്ങളെ അതോറിറ്റി പ്രശംസിച്ചു.
What's Your Reaction?