ദുബായ് അരുവിക്കരയിലെ കലാഭവൻ.

May 19, 2025 - 05:26
May 19, 2025 - 05:27
 0
ദുബായ് അരുവിക്കരയിലെ കലാഭവൻ.

മിഡിലീസ്റ്റിൻ്റെ സാംസ്കാരിക കേന്ദ്രമെന്നറിയപ്പെടുന്ന ദുബായിലെ ഏറ്റവും ആകർഷണീയമായ കലാകേന്ദ്രമാണ് അൽ-ജദ്ദാഫ് വാട്ടർ ഫ്രണ്ടിലെ ജമീൽ ആർട്ട്സ് സെൻറർ. കൃത്രിമ കനാലിൻ്റെ മധ്യത്തിലായി സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ പണികഴിപ്പിച്ച ഈ കലാകേന്ദ്രത്തിനകം അൽഭുതങ്ങളുടെ കലവറയാണ്. സാങ്കേതിവിദ്യയുടെ സഹായത്തോടെ, സമ്പന്നമായ കലാസൃഷ്ടി കൊണ്ട് പ്രേക്ഷക മനസ്സിനെ ആസ്വാദനത്തിൻ്റെ ഉത്തുംഗത്തിലെത്തിക്കാൻ പറ്റുന്നവിധത്തിലാണ് ഇവിടെ ഓരോ കലാസൃഷ്ടിയും സജ്ജീകരിച്ചിട്ടുള്ളത്. സമകാലിക ആർട്ട് ഇൻസ്റ്റാളേഷനുകളും, ഇവൻറുകളും അവതരിപ്പിക്കുന്നതിന് വേണ്ടി 2018 നവംബർ 11 നാണ് ഈ കേന്ദ്രം കലാസ്വാദകർക്കായി തുറന്നുകൊടുത്തത്. സർഗ്ഗാത്മകവും, ഭാവനാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുക, മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുക വഴി ഇമാറാത്തിൻ്റെ വൈവിദ്യമാർന്ന കലാരൂപങ്ങൾക്ക് ജീവൻ പകരുക എന്നതുകൂടിയാണ് ജമീൽ ആർട്ട്സ് സെൻറർ ലക്ഷ്യം വെക്കുന്നത്. ഗൾഫിലെ ആദ്യത്തെ സർക്കാരിതര കലാ സ്ഥാപനം കൂടിയാണ് ജമീൽ ആർട്ട്സ് സെൻറർ. ക്രിസ്ഫർ ലീയുടെ ബ്രട്ടീഷ് സീരി ആർക്കിടെക്റ്റ്സാണ് കലാകേന്ദ്രത്തിൻ്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. അറബ് എമിറേറ്റിലെ ആദ്യത്തെ ആർട്ട് ലൈബ്രറിയും, ദുബായിൽ തുറന്ന ആദ്യത്തെ പബ്ലിക് ലൈബ്രറിയും റിക്കാർഡ് ജമീൽ ആർട്ട്സ് സെൻററിനുള്ളതാണ്.ദുബായ് കാൽച്ചറൽ വില്ലേജിൻ്റെ അറ്റത്ത്, ദുബായ് ക്രീക്കിന്ന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥിതി 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സെൻററിനകത്ത് 100 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്യാലറിയും, 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ഓപ്പൺ ആക്സസ് റിസർച്ച് സെൻററും വിഭാവനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന എൻസൈക്ലോപീഡിക് മ്യൂസിയങ്ങളിൽ ഒന്നായ ദി മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടുമായി കൈകോർത്താണ് ജമീൽ ആർട്ട്സ് സെൻറർ സ്ഥാപിച്ചിരിക്കുന്നത്. വാസ്തുവിദ്യ പാരമ്പര്യങ്ങളെ ഉൾക്കൊണ്ടുള്ള ആദ്യ കാല ഇമാറാത്തി ഷാബിയയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വെളുത്ത ക്യൂബ് മാതൃകയിലാണ് സെൻറർ പണി കഴിപ്പിച്ചിട്ടുള്ളത്.

വാസ്തുവിദ്യയെ അടയാളപ്പെടുത്തുന്ന മുറ്റത്തെ മരുഭൂമി ഉദ്യാനങ്ങളുടെ പരമ്പര, കലയുടെയും ലാൻഡ്‌സ്‌കേപ്പിൻ്റെയും അതിഗംഭീരമായ ഇഴകിച്ചേരലുകൾ കെട്ടിടാനുഭവത്തിൻ്റെ അവിഭാജ്യഘടകമായി നിലകൊള്ളുന്നതോടൊപ്പം തന്നെ,വിശ്രമത്തിൻ്റെ നിമിഷങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റ് അനൗക് വോഗൽ ഡിസൈൻ ചെയ്‌ത ജമീൽ ആർട്‌സ് സെൻ്ററിൻ്റെ ഏഴ് ഉദ്യാന ഇൻസ്റ്റാളേഷനുകൾ വികസിത പ്രാദേശികവും ആഗോളവുമായ മരുഭൂമി ബയോമുകളെ പ്രതിഫലിപ്പിക്കുന്നു, ലോകത്തിലെ മരുഭൂമികളിൽ നിന്നുള്ള ശിൽപ സസ്യങ്ങളുടെ ഒരു ശേഖരം തന്നെ പൂന്തോട്ടത്തിലൊരുക്കിയിട്ടുണ്ട്. അതേസമയം ശ്രദ്ധേയമായ സസ്യ ഘടനകളും, സൂക്ഷ്മമായ ധാതു നിറങ്ങളും അസാധാരണമായ നടപ്പാതകളും ഓരോ പൂന്തോട്ടത്തിനും സവിശേഷമായ സ്വഭാവം നൽകുന്നു. വ്യത്യസ്തമായ സസ്യജാലങ്ങളിൽ വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യങ്ങൾ. നാശത്തിൻ്റെ വക്കിലായ 33 ഇനം സസ്യങ്ങളെ കൂടാതെ 220 മുതൽ 300 വരെ വർഷം പഴക്കമുള്ള ഏള്ള് മുൾപടർപ്പാണ് അപൂർവ്വ ട്രാൻസ്പ്ലാൻറുകളിൽ ഇവിടെയുൾപ്പെടുത്തിയിട്ടുള്ളതിൽ പ്രധാനം. ലോക കാലാവസ്ഥ ശ്രംഖല രൂപീകരണത്തിന് ഒന്നിച്ച 27 കലാ സംഘടകളുടെ ഭാഗമായിട്ടുള്ളതാണ് ജമീൽ ആർട്ട്സ് സെൻറർ. മൂന്ന് നിലകളിലായി സ്ഥിതി ചെയ്യുന്ന സെൻററിൽ ഗാലറികൾ, ആർട്ട് സ്റ്റോറേജ്, വർക്ക്ഷോപ്പ്, റിച്ച് സ്പെയ്സ്, കഫേ, കാർ പാർക്കിംഗ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. കലാകേന്ദ്രത്തിന് ചുറ്റുമുള്ള ഏഴ് പൂന്തോട്ടങ്ങൾ വ്യത്യസ്ത മരുഭൂമി പരിസ്ഥിതിയെ പ്രതിനിധീകരിക്കുന്നു. സാംസ്കാരിക ചരിത്രങ്ങൾക്കായി സമർപ്പിച്ച ഒരു തുറന്ന സമകാലിക ഗവേഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറി. ഇംഗ്ലീഷിലും, അറബിയിലുള്ള പ്രശസ്തരുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണിവിടം. കലയിലും, സംസ്ക്കാരത്തിലും ഉൾച്ചേർത്തിട്ടുള്ള അറിവുകൾ ലഭ്യമാക്കുന്നതിൽ ലൈബ്രറി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുറത്തെ ചുമരിൽ ഇബ്നു സാറ അൽ ആൻഡലൂസിയുടെ അറബിയിലും, ഇംഗ്ലീഷിലുള്ളമൊഴിമാറ്റം ചെയ്യപ്പെട്ട കവിത ഹൃദയസ്പർശിയാണ്. അറേബ്യൻ ഉപ ദ്വീപിലും, ആഫ്രിക്കയിലും നൂറ്റാണ്ടുകളായി ജീവിക്കുന്ന സമൂർവൃക്ഷത്തോടൊപ്പം നൃത്തം ചെയ്യുന്ന രണ്ടു മനുഷ്യ കലാകാരന്മാരുടെ ദൃശ്യാവിഷ്ക്കാരം ഓരോ സന്ദർശകർക്കും അനുഭൂതി പകരുന്നു. വരയ്ക്കും, വർണ്ണങ്ങൾക്കുമപ്പുറം സജ്ജീകരിച്ച ശബ്ദ സാനിദ്ധ്യം കാഴ്ചക്കാരുടെ കണ്ണുനീർ മാത്രമല്ല കാതിനും ഇമ്പമേകുന്നു. പ്രഗൽഭരായ കലാകാരന്മാർ മാറി മാറി വരുന്ന എക്സിബിഷനുകൾ കാണാൻ കാഴ്ചക്കാരുടെ തിരക്കും കൂടി വരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. ചൊവ്വാഴ്ച അവധിയൊഴിച്ചാൽ മറ്റ് ദിവസങ്ങളിൽ രാവിലെ പത്ത് മണി മുതൽ രാത്രി എട്ടുമണി വരെ തുറന്നുകൊടുക്കുന്ന ഇവിടേയ്ക്ക് പ്രവേശനം സൗജന്യമാണ്. ഏറ്റവും മികച്ച ഇസ്ലാമിക കലകൾ പ്രദർശിപ്പിക്കുന്നതിന് പരമ്പരാഗതവും, സമകാലികവുമായ വാസ്തുവിദ്യയെ ഒരുമിച്ചു കൊണ്ടു വന്നിരിക്കുകയാണ് ഈ കലാഭവനിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow