പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഐടി മിഷൻ

Jun 14, 2026 - 07:50
 0
പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഐടി മിഷൻ

തിരുവനന്തപുരം: നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ്സ് തികയുമ്പോഴും പതിനഞ്ച് വയസ്സ് തികയുമ്പോഴും കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. നിലവിൽ 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ 2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.

കുട്ടികൾക്ക് അഞ്ച് വയസ്സുവരെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കാർഡ് നൽകുന്നത്. ഈ സമയത്ത് വിരലടയാളമോ കൺപോളകളുടെ രേഖയോ ശേഖരിക്കാറില്ല. അതിനാൽ അഞ്ചാം വയസ്സിലും പിന്നീട് പതിനഞ്ചാം വയസ്സിലും കുട്ടികളുടെ വിരലടയാളം, ഐറിസ്, ഫോട്ടോ എന്നിവ ആധാറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണം. സ്കൂൾ-കോളജ് അഡ്മിഷൻ, സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, പാൻ കാർഡ്, ഡിജി ലോക്കർ, അപാർ, ഐഡി എന്നിവയ്ക്കെല്ലാം ആധാർ അനിവാര്യമാണ്. ആധാർ കൃത്യമായി പുതുക്കുന്നതിലൂടെ നീറ്റ്, ജെഇഇ തുടങ്ങിയ മത്സരപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.

നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റിനായി കുട്ടി ആധാർ നമ്പറുമായി നേരിട്ട് ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ എത്തേണ്ടതുണ്ട്. 5 മുതൽ 7 വയസ്സിനും 15 മുതൽ 17 വയസ്സിനും ഇടയിൽ നടത്തുന്ന ഇത്തരം പുതുക്കലുകൾ പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഈ പ്രായപരിധി കഴിഞ്ഞാൽ 125 രൂപ ഫീസ് നൽകേണ്ടി വരും.

What's Your Reaction?

like

dislike

love

funny

angry

sad

wow