പെരിയ ലോഡ്ജിൽ എക്സൈസ് റെയ്ഡ്; 75.11 ഗ്രാം എംഡിഎംഎ യുമായി മഞ്ഞനടുക്കം സ്വദേശി അറസ്റ്റിൽ

Feb 3, 2026 - 09:57
 0
പെരിയ ലോഡ്ജിൽ എക്സൈസ് റെയ്ഡ്; 75.11 ഗ്രാം എംഡിഎംഎ യുമായി മഞ്ഞനടുക്കം സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: 75.11 ഗ്രാം എംഡിഎംഐ യുമായി യുവാവ് അറസ്റ്റിൽ. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊളത്തൂർ മഞ്ഞ നടുക്കത്തെ അബ്ദുൽ ശരീഫി(30)നെയാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സി സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് പെരിയ വില്ലേജിലെ തണ്ണോട്ട് കലാം നഗറിലെ ഗ്രൂപ്പ് ടെൻ പ്ലാസ ലോഡ്ജ് മുറിയിൽ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ വിഷ്ണു പ്രകാശ്, അസി: എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, ടിവി അതുൽ, ഡ്രൈവർ ക്രിസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow