കോടികളുടെ തട്ടിപ്പ് കേസ്; രണ്ട് വാറണ്ട് പ്രതികളെ കോട്ടയത്തും, കൊല്ലത്തു വെച്ചും ബേഡകം പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: കോടികളുടെ തട്ടിപ്പ് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളികളായ രണ്ടു വാറണ്ട് പ്രതികളെ കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നും ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.
ബേഡകം പോലീസ് സ്റ്റേഷനിലും, ജില്ലയിലും, സംസ്ഥാനത്തും, സംസ്ഥാനത്തിന് പുറത്തും നിരവധി പോലീസ് സ്റ്റേഷനുകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ നിരവധി കേസുകളിൽ ഉൾപ്പെട്ട കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് കാലിൽ വീട്ടിലെ ഷീബ എസ് (46), കൊല്ലം ജില്ലയിലെ പുനലൂർ വില്ലേജിലെ പത്തടി എന്ന സ്ഥലത്ത് വെച്ചും വിസ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുര്യൻ മാത്യു എന്ന വിപിനെ(37) കോട്ടയം ജില്ലയിലെ മണർകാട് വില്ലേജിലെ മാലങ്കര എന്ന സ്ഥലത്ത് വച്ചുമാണ് അറസ്റ്റ് ചെയ്തത്.
ബേഡകം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് താരം തട്ട, സിവിൽ പോലീസ് ഓഫീസർ സന്ദീപ്, വനിത സിവിൽ പോലീസ് ഓഫീസർ അനിത എന്നിവരുടെ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി.
What's Your Reaction?