ഉപ്പള എക്സ്പോ-26 നാളെ മുതൽ
കുമ്പള: വേനൽ അവധിയെ ആവേശകരമാക്കാൻ കുമ്പളയിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് ഉപ്പള എക്സ്പോ-26 നാളെ മുതൽ തുടക്കം കുറിക്കുന്നു. ഉപ്പള കൈക്കമ്പയിൽ സംഘടിപ്പിക്കുന്ന എക്സ്പോയ്ക്ക് ഏഷ്യൻ ടൂർസ് ആൻ്റ് ട്രാവൽസ്, ഇരിട്ടിയാണ് മുഖ്യ സ്പോൺസർ.
ദിവസേന വൈകുന്നേരം 3 മുതൽ രാത്രി 10.30 വരെ എക്സ്പോ സജീവമാകും. രാത്രി 8 മുതൽ 10.30 വരെ മലയാളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ പ്രധാന ആകർഷണമായിരിക്കും.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന മത്സരങ്ങളും തൽസമയ സമ്മാനവിതരണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, അപൂർവ പൂച്ചെടികൾ ഉൾപ്പെടുന്ന ഫ്ലവർ ഷോയും അനുബന്ധവുമാണ് എക്സ്പോയുടെ മറ്റൊരു പ്രത്യേകത.
നിരവധി സ്റ്റാളുകളും വിഭവസമൃദ്ധമായ ഫുഡ് കോർട്ടുകളും സന്ദർശകരെ കാത്തിരിക്കുകയാണ്. മെയ് 11 വരെ നീളുന്ന എക്സ്പോയിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഇത് സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ എം.കെ. മുഹമ്മദ്, നൗഷാദ് എന്നിവർ വ്യക്തമാക്കി.
What's Your Reaction?