പരപ്പയിൽ പ്ലസ് വൺ വിദ്യാർഥിയെ കാൺമാനില്ല
പരപ്പ: കമ്മാടം മൂലപ്പാറ സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് ഫഹദിനെ കാണാതായതായി പരാതി. ഒടയംചാൽ കോടോത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഫഹദിനെ ഇന്ന് വൈകിട്ട് അഞ്ചുമണി മുതലാണ് കാണാതായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി വരികയാണ്.
ഫഹദിനെ കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ: 04672 242300
ബന്ധപ്പെടേണ്ട നമ്പർ: 94979 80931
What's Your Reaction?