എൻ എച്ച് 66: ടോൾ; കോഴിക്കോട്-പന്തീരാങ്കാവിൽ ട്രയൽ റൺ തുടങ്ങി

Jan 8, 2026 - 06:50
 0
എൻ എച്ച് 66: ടോൾ; കോഴിക്കോട്-പന്തീരാങ്കാവിൽ ട്രയൽ റൺ തുടങ്ങി

കോഴിക്കോട്: ദേശീയപാത 66 കോഴിക്കോട് ജില്ലയിലെ വെങ്ങളം-രാമനാട്ടുകര റീച്ചിൽ നിർമ്മിച്ച പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഇന്ന് ടോൾ പിരിവിനായുള്ള ട്രയൽ റൺ ആരംഭിക്കും. കുറച്ചുദിവസത്തേക്ക് വാഹനങ്ങളിൽ നിന്ന് പണം ഈടാക്കാതെ ടോൾ സംവിധാനങ്ങളുടെ സാങ്കേതിക ക്ഷമത പൂർണമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ടോൾ പ്ലാസയുടെ പ്രവർത്തനം വിലയിരുത്തിയശേഷം ഈ മാസം ജനുവരി 15 മുതൽ ടോൾ പിരിവ് ഔദ്യോഗികമായി തുടങ്ങാനാണ് നിലവിൽ ദേശീയപാത അതോറിറ്റിയുടെ നീക്കം. ഇതിനായുള്ള വിജ്ഞാപനം അടുത്താഴ്ച പുറത്തിറങ്ങുമെന്നും അധികൃതർ അറിയിച്ചു. സാങ്കേതിക കൃത്യത, ഫാസ്റ്റ് ടാഗ് സംവിധാനങ്ങളുടെ കാര്യക്ഷമത, പ്ലാസയിലെ മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ട്രയൽ റൺ. കഴിഞ്ഞ ഡിസംബർ അവസാനവാരം തന്നെ വിവിധ വിഭാഗം വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി പുറത്തിറക്കിയിരുന്നു. സുഗമമായ ടോൾ പിരിവിനായി വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow