മടിക്കൈയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം; വിപുലമായ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു
മടിക്കൈ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ യോഗ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തിന് യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച പ്രസിഡന്റ് വി. പ്രകാശൻ പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദ്മിനി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ബിജു കെ. എന്നിവർ സംസാരിച്ചു. ഡോ. മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം ജനപ്രതിനിധികൾക്കും പഞ്ചായത്ത് ജീവനക്കാർക്കുമായി പ്രത്യേക യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും നടന്നു. യോഗ ഇൻസ്ട്രക്ടർ ലെനിൻ അശോകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
What's Your Reaction?