അനധികൃത മണൽ ഖനനം; ആർ സി ഓണർ അറസ്റ്റിൽ
കുമ്പള: ഷിറിയ പുഴയിൽ അനധികൃത മണൽ ഖനനം നടത്തിയ കേസിൽ ആർ.സി ഉടമ അറസ്റ്റിൽ. പെരിയടുക്ക സ്വദേശിയായ എം. അഷറഫിനെയാണ് കുമ്പള പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോഡിങ് തൊഴിലാളികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാർച്ച് 30-ന് വൈകുന്നേരം ഹേരൂർ-പയ്യാർ കടവിൽ മണൽ ഖനനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐമാരായ സി. സനിത്, അനന്തകൃഷ്ണ ആർ മേനോൻ എന്നിവർ സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ മണൽ ഊറ്റി കരയിലേക്ക് കൊണ്ടുവരികയായിരുന്നു തൊഴിലാളികൾ, ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് മണൽ നിറച്ച നിലയിൽ ഉണ്ടായിരുന്ന പിക്കപ്പ് വാഹനം പോലീസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് വാഹനത്തിന്റെ ആർ.സി ഉടമയായ അഷറഫ് പിടിയിലായത്. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
What's Your Reaction?