ഹൃദയാഘാതം; പിലിക്കോട് സ്വദേശിനി മരിച്ചു

മടിക്കൈയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പരേതനായ കെ.വി. രാമന്റെ മകളാണ്

Aug 3, 2026 - 09:38
Aug 3, 2026 - 09:51
 0
ഹൃദയാഘാതം; പിലിക്കോട് സ്വദേശിനി മരിച്ചു

ചെറുവത്തൂർ: ഹൃദയാഘാതത്തെ തുടർന്ന് പിലിക്കോട് വയൽ സ്വദേശിനി കെ.വി. ലീല (72) നിര്യാതയായി. വയലിലെ പരേതനായ വി. കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യയാണ്. മടിക്കൈയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പരേതനായ കെ.വി. രാമൻ്റെയും, കെ.വി.ചിരുതേയിയുടെയും മകളാണ്.

മക്കൾ: കെ.വി. ഹേമലത (അംഗൻവാടി ഹെൽപ്പർ, വലിയപറമ്പ്), കെ.വി. രാജേഷ് (അസി. സെക്രട്ടറി, കൊടക്കാട് സർവീസ് സഹകരണ ബാങ്ക്), കെ.വി. മിനി.

മരുമക്കൾ: എൻ.വി. ശശിധരൻ (വലിയപറമ്പ്), രമ്യ എം.കെ. (അധ്യാപിക, എ.ബി.എസ്. ഗ്ലോബൽ സ്കൂൾ, തൃക്കരിപ്പൂർ), അരവിന്ദാക്ഷൻ (നെല്ലിക്കുന്ന്).

സഹോദരങ്ങൾ: പരേതയായ കെ.വി. മീനാക്ഷി (കയ്യൂർ), കെ.വി. നാരായണി (ചൂരിക്കൊവ്വൽ), കെ.വി. കാർത്യായനി, കെ.വി. സുകുമാരൻ, കെ.വി. കുഞ്ഞിരാമൻ (മൂവരും ചാളക്കടവ്).

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മട്ടലായി പൊതുശ്മശാനത്തിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow