ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാം വാതുക്കൽ

Aug 3, 2026 - 11:05
 0
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാം വാതുക്കൽ

കാഞ്ഞങ്ങാട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ചന്ദ്രൻ നാലാം വാതുക്കൽ തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ചന്ദ്രൻ നാലാം വാതുക്കലിന് 12 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.വി. രാജേന്ദ്രന് 11 വോട്ടുകൾ ലഭിച്ചു.

23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിനാണ് ഭൂരിപക്ഷമുള്ളത്. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാം വാതുക്കലിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരു സ്ഥാനാർഥികൾക്കും തുല്യവോട്ടായിരുന്നു ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് അംഗമായ പി.വി. രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

തുടർന്ന്, ജൂലൈ 14ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജേന്ദ്രൻ പുറത്തായി. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഉദുമ പഞ്ചായത്ത് ഓഫീസിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ ചന്ദ്രൻ നാലാം വാതുക്കൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow