ഓണാഘോഷം; മടിക്കൈയിൽ "പ്രവാസി പൂവിളി" സംഘടിപ്പിച്ചു

Aug 31, 2026 - 19:50
 0
ഓണാഘോഷം; മടിക്കൈയിൽ "പ്രവാസി പൂവിളി" സംഘടിപ്പിച്ചു

മടിക്കൈ: കേരള പ്രവാസി സംഘം മടിക്കൈ സെന്റർ മേഖല കമ്മിറ്റിയും പ്രവാസി സ്വാശ്രയ സംഘവും സംയുക്തമായി സംഘടിപ്പിച്ച ‘പ്രവാസി പൂവിളി’ ഓണാഘോഷ പരിപാടികൾ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.

രാവിലെ നടന്ന പ്രവാസി കുടുംബ സംഗമം സി.പി.എം ഏരിയ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. അബ്ദുൾ റഹിമാൻ ‘പ്രവാസി ജീവിതങ്ങളുടെ ഭാവി’ എന്ന വിഷയത്തിൽ സംസാരിച്ചു. റിട്ട. വ്യവസായ ഓഫീസർ അശോക് കുമാർ ചെറുകിട സംരംഭങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ശാർങ്ങാധരൻ, എൻ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ നാന്ദൻകുഴി സ്വാഗതം പറഞ്ഞു. ജയൻ അധ്യക്ഷനായി. ഇ.കെ. കുഞ്ഞികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

തുടർന്ന് പൂക്കള മത്സരം, കമ്പവലി ഉൾപ്പെടെയുള്ള വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.

വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാംമ്പള്ളി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം. ഷാജി, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.വി. ശ്രീലത, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ഒ. നാരായണൻ, ജില്ലാ സെക്രട്ടറി പി.വി. വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം എം. അബ്ദുൾ റഹിമാൻ, വി.ടി. രത്നാകരൻ, പീതാംബരൻ എന്നിവർ സംസാരിച്ചു.

അഷ്റഫ് ഇ.കെ. അധ്യക്ഷനായി. ഇ.കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

What's Your Reaction?

like

dislike

love

funny

angry

sad

wow