കാണാതായ വയോധികയുടെ മൃതദേഹം പുഴക്കരയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് കാണാതായ വയോധികയെ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിയനിലെ താത്രോടൻ ടി. കൃഷ്ണന്റെ ഭാര്യ ജാനകി (74)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അജാനൂർ അള്ളങ്കോട്ട് പാലത്തിന് സമീപത്തെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ജാനകിയെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?