അരക്കോടി രൂപയുടെ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

Sep 7, 2025 - 20:59
 0
അരക്കോടി രൂപയുടെ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

എറണാകുളം: എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ. വില്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തി കൊണ്ടുവന്ന 90 കിലോ കഞ്ചാവുമായാണ് മൂന്ന് ബംഗാൾ സ്വദേശികൾ അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. എറണാകുളം മലയിടം തുരുത്ത് ബാവപ്പടിയിലായിരുന്നു കഞ്ചാവ് വേട്ട.വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 90 കിലോ കഞ്ചാവാണ് പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും, തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ആഷിക് ഇക്ബാൽ , സോഹൽ റാണ , നാദിയ സ്വദേശി ആലംഗിർ സർദാർ എന്നിവരെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്.ഇവർ സഞ്ചരിച്ച കാറിൻ്റെ ഡിക്കിയിലും ,സീറ്റിലുമായി നാല് ചാക്കുകളിലായാണ് 90 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. ബംഗാളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്നതാണ് പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow