നാടെങ്ങും നബിദിനമാഘോഷിച്ചു.
മടിക്കൈ: അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനാഘോഷം നാടെങ്ങും വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പള്ളി മദ്രസകളും, വഴിയോരങ്ങളും വർണ്ണ വെളിച്ചം കൊണ്ടലങ്കരിച്ചും, പ്രവാചക കീർത്തനങ്ങൾ പ്രകീർത്തിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിശ്വാസികൾ ആഘോഷത്തിൽ പങ്കെടുത്തു. മഹല്ലുകളിൽ മദ്രസ്സാ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ അരങ്ങേറി. നാടെങ്ങും വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രകളും സംഘടിപ്പിച്ചു. മടിക്കൈ കയ്യുള്ള കൊച്ചി ബദർ ജുമാ മസ്ജിദ്-ഹിദായത്തുൽ ഇസ്ലാം മദ്രസ്സാ കമ്മിയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലിക്ക് ഹുസൈൻ ഖാദിമി തിരൂർ, ഉനൈസ് അഷ്അരി, അഷ്റഫ് ഫാളിലി തുടങ്ങിയവർ നേതൃത്വം നൽകി. ദഫ് മുട്ടിന്റെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര കന്നാടം മഖാം സിയാറത്തിന്നുശേഷം, അമ്പലത്തുകര, കാഞ്ഞിരപ്പൊയിൽ വഴി കയ്യുള്ള കൊച്ചിയിൽ സമാപിച്ചു.
What's Your Reaction?