നവമുദ്ര കഥാ പുരസ്കാരം ബാലഗോപാലൻ കാഞ്ഞങ്ങാടിന്
കാഞ്ഞങ്ങാട്: പബ്ലിക് സർവീസ് സഹകരണ സംഘം ഏർപ്പെടുത്തിയ ഈ വർഷത്തെ നവമുദ്ര കഥാ പുരസ്കാരം ബാലഗോപാലൻ കാഞ്ഞങ്ങാടിന് ലഭിച്ചു. അദ്ദേഹത്തിന്റെ 'അമ്മിണി വിസ്കി' എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്. പടന്നക്കടപ്പുറം ജി.എഫ്.വി.എച്ച്.എസ്.എസ്. ജീവനക്കാരനാണ് ബാലഗോപാലൻ.
ജി.എച്ച്.എസ്. തച്ചങ്ങാട് അധ്യാപിക സുനിമോൾ ബളാലിനും ഹോസ്ദുർഗ് കടപ്പുറം ജി.യു.പി.എസ്. അധ്യാപകൻ അനിൽ നീലാംബരിക്കുമാണ് ഈ വർഷത്തെ പ്രോത്സാഹന സമ്മാനങ്ങൾ.
സഹകരണ സംഘത്തിന്റെ നവീകരിച്ച റൂമുകളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 3.30ന് കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവഹിക്കും. സംഘം പ്രസിഡന്റ് കെ.വി. രാജേഷ് അധ്യക്ഷത വഹിക്കും. കാസർകോട് ജില്ലാ ജോയിന്റ് രജിസ്ട്രാർ സതീഷ് ചന്ദ്രൻ കെ.വി., അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദുമോൾ എൻ.ആർ. എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പുരസ്കാര ജേതാക്കൾക്കുള്ള അവാർഡ് വിതരണവും നടക്കും.
What's Your Reaction?