കാണാതായ പൊലീസുകാരനെ മംഗളൂരുവിലെ ലോഡ്ജിൽ കണ്ടെത്തി
അമ്പലത്തറ: കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ പൊലീസുകാരനെ മംഗളൂരുവിലെ ലോഡ്ജിൽ കണ്ടെത്തി. അട്ടേങ്ങാനം പോർക്കളം സ്വദേശിയായ സാംസനലി (27)യെയാണ് കണ്ടെത്തിയത്.
കാസർകോട് ഹെഡ് ക്വാർട്ടേഴ്സിൽ സിവിൽ പൊലീസ് ഓഫീസറായ സാംസനലി നിലവിൽ രാജപുരം പൊലീസ് സ്റ്റേഷനിലാണ് ഡ്യൂട്ടി ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താതായതോടെ പിതാവ് അമ്പലത്തറ പൊലീസിൽ പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ സാംസനലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണയായി പണം പിൻവലിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മംഗളൂരുവിലെ ലോഡ്ജിൽ നിന്ന് ഇയാളെ കണ്ടെത്തിയത്.
ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിലെത്തിച്ച സാംസനലിയെ കോടതിയിൽ ഹാജരാക്കും.
What's Your Reaction?