കുരുമുളക് കൃഷിയിൽ എഐ അധിഷ്ഠിത ഗവേഷണം; രതീഷ് രാജുവിന് ഡോക്ടറേറ്റ്

Sep 27, 2026 - 07:41
 0
കുരുമുളക് കൃഷിയിൽ എഐ അധിഷ്ഠിത ഗവേഷണം; രതീഷ് രാജുവിന് ഡോക്ടറേറ്റ്

ഭീമനടി: കുരുമുളകിലെ രോഗങ്ങൾ, പോഷകക്കുറവ്, കീടബാധ, വളർച്ചാ ഘട്ടങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും വിളനഷ്ടം പ്രവചിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ലേണിങ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സംവിധാനം വികസിപ്പിച്ച രതീഷ് രാജുവിന് ഡോക്ടറേറ്റ്.

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽനിന്നാണ് രതീഷ് രാജു പി.എച്ച്.ഡി നേടിയത്. പിലാത്തറ വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ വിഭാഗം മേധാവിയും പ്രൊഫസറുമാണ്.

വെസ്റ്റ് എളേരി പറമ്പയിലെ ബി.എം. രാജുവിന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ ശ്യാമിലി ശശിധരൻ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മകൾ ഇഹ ഇശൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow