മാനാക്കോട് ജമാ-അത്തിന് പുതിയ നേതൃത്വം
മടിക്കൈ: മാനാക്കോട് മുഹിയുദ്ധീൻ ജമാ-അത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ദാറുൽ ഉലൂം മദ്രസ്സയിൽ ചേർന്നു. ഖാദർ മലപ്പച്ചേരിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് മജീദ് അസ്നവി ഉദ്ഘാടനം ചെയ്തു.
2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പി.സി. അബൂബക്കർ (പ്രസിഡൻ്റ്), ഷാഹുൽ ഹമീദ് (വൈസ് പ്രസിഡൻറ്), അസീസ് പി.ബി.ടി. (ജനറൽ സെക്രട്ടറി), ഇസ്മായിൽ മാനാക്കോട് (ജോയിൻ സെക്രട്ടറി) ഇല്യാസ് ഹാജി (ട്രഷറർ). കമ്മിറ്റിയംഗങ്ങളായി മുസ്തഫ സി.എച്ച്., റാഷിദ് പി.എം. എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
മുഹമ്മദ് കാനായി സ്വാഗതവും, റഷീദ് നന്ദിയും പറഞ്ഞു.
What's Your Reaction?