തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 5, 2026 - 08:55
 0
തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർള മണിയമ്പാറ മഞ്ഞോടി ഹൗസിലെ പരേതനായ ദേവണ്ണ നായിക്ക്-ലളിത ദമ്പതികളുടെ മകൻ പ്രവീൺ (41) ആണ് മരിച്ചത്.

കൂലിപ്പണിക്കാരനായ പ്രവീൺ അവിവാഹിതനായിരുന്നു. വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. നിരവധി തവണ ഫോൺ ചെയ്തിട്ടും പ്രതികരണമില്ലാതിരുന്നതിനാൽ സഹോദരി വ്യാഴാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ബദിയഡുക്ക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ശാരദ, പുഷ്പ, ഉമാവതി, ഗംഗാവതി, സന്തോഷ് കുമാർ.

What's Your Reaction?

like

dislike

love

funny

angry

sad

wow