തിമിര രോഗനിർണയ ക്യാമ്പ് നടത്തി

Sep 30, 2026 - 08:17
 0
തിമിര രോഗനിർണയ ക്യാമ്പ് നടത്തി

കരിന്തളം: സഞ്ചരിക്കുന്ന നേത്രവിഭാഗം, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, റെഡ് സ്റ്റാർ ക്ലബ് കോളംകുളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളംകുളം ഇ.എം.എസ്. വായനശാലയിൽ തിമിര രോഗനിർണയ ക്യാമ്പ് നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.ടി. ശ്യാമള അധ്യക്ഷത വഹിച്ചു. ഡോ. എസ്. അപർണ, സജിത്ത്, വി.കെ. നാരായണൻ, സോയ, പി.എൻ. രാജ്മോഹൻ, അജിതകുമാരി, എസ്. ജയകൃഷ്ണൻ, ജോഷിൽ എന്നിവർ സംസാരിച്ചു.

നമിത, ആശ്രിത, നൂറുദ്ദീൻ, നിമിഷ പി.എം., എം.കെ. ഉഷ, സി. രമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow