മാരക മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് ഒരു വർഷം കഠിനതടവ്
കാസർകോട്: മാരക മയക്കുമരുന്നുമായി പിടിയിലായ മധൂർ ചെട്ടുംകുഴി ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ റഹ്മാനെ (39) ഒരു വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (2) ശിക്ഷിച്ചു. ജഡ്ജി രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
2021 സെപ്റ്റംബർ 15ന് വൈകിട്ട് 6.45ഓടെ മധൂർ ഗ്രാമത്തിലെ ചെട്ടുംകുഴിയിൽ വെച്ചാണ് 2.31 ഗ്രാം എംഡിഎംഎയും 34.15 ഗ്രാം ചരസുമായി അബ്ദുൾ റഹ്മാൻ പിടിയിലായത്. അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ ഷെയ്ഖ് അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് വിദ്യാനഗർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഷെയ്ഖ് അബ്ദുൾ റസാഖ് തന്നെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. മോഹനനും അഡ്വ. ചിത്രകലയും ഹാജരായി.
What's Your Reaction?