ഹോട്ടൽ നടത്തിപ്പുകാരനെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നീലേശ്വരം: ഹോട്ടൽ നടത്തിപ്പുകാരനെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടേനയിലെ വരപ്രത്ത് കൃഷ്ണൻ നായർ (74) ആണ് മരിച്ചത്. പട്ടേന ബ്ലോക്ക് ഓഫീസ് ലിങ്ക് റോഡരികിൽ ഹോട്ടൽ നടത്തി വരികയായിരുന്നു.
ഭാര്യ: കെ.വി. ജാനകി. മക്കൾ: മിനി, ശ്യാമള (കാലിക്കറ്റ് സ്വീറ്റ്സ്, പയ്യന്നൂർ), ബിന്ദു (അഡ്വക്കറ്റ് ക്ലാർക്ക്, കാഞ്ഞങ്ങാട്), പരേതനായ പ്രദീപൻ. മരുമക്കൾ: ഭാസ്കരൻ വെള്ളൂർ (പരിസ്ഥിതി പ്രവർത്തകൻ, എം.ഡി., പയ്യന്നൂർ വിഷൻ ചാനൽ), രവീന്ദ്രൻ കൂവാറ്റി (ദുബായ്).
നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?