മയക്കുമരുന്നിന്നടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു.
കോട്ടയം: കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്.
What's Your Reaction?