യാത്രയയപ്പും ഉപഹാരവും നൽകി
മടിക്കൈ: വിരമിക്കുന്ന അധ്യാപികയ്ക്ക് സ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരവും നൽകി. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ട് മടിക്കൈ സെക്കന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേക്കാട്ട് സ്കൂളിൽ നിന്നും 34 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി വി ഗീത ടീച്ചർക്ക് യാത്രയയപ്പും സ്നേഹാപഹാരവും നൽകി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയും അതുപോലെ സഹപ്രവർത്തകയും വേർപിരിയുന്നതിന്റെ നൊമ്പരമായി മാറി വിദ്യാർഥികൾക്കും സഹ അധ്യാപകർക്കും സി വി ഗീത ടീച്ചറുടെ യാത്രയയപ്പു യോഗം. മദർ പി ടി എ പ്രസിഡണ്ട് നിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർ ഗിരീഷ് കുമാർ പള്ളിക്കൈ ഉപഹാരം നൽകി. ഹെഡ്മാസ്റ്റർ പത്മനാഭൻ, ടിവി ബിന്ദു, എം സുഷമ, സ്മിത എന്നിവർ സംസാരിച്ചു. സിപിഒ അജയൻ എ കെ സ്വാഗതവും, സീനിയർ കേഡറ്റ് ശ്രീദേവി നന്ദിയും പറഞ്ഞു. സ്കൂളിലെ സീനിയർ ജൂനിയർ കേഡറ്റുകൾ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?