ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂരമർദ്ദനം; വിദ്യാനഗർ പോലീസ് കേസെടുത്തു

Apr 3, 2026 - 10:47
 0
ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂരമർദ്ദനം; വിദ്യാനഗർ പോലീസ് കേസെടുത്തു

കാസർകോട്: ആറു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനുപ്പയ്ക്കെതിരെ വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാനഗറിലെ ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയുടെ പരാതിയെ അടിസ്ഥാനമാക്കി മാതാവിന്റെ രണ്ടാം ഭർത്താവായ ഷൗക്കത്തലിക്കെതിരെയാണ് കേസ് എടുത്തത്. മാർച്ച് 31നും ഏപ്രിൽ 1നും ഇടയിലായി കുട്ടിയെ മുടിക്ക് പിടിച്ചിഴച്ച് കൈകൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ ദിവസങ്ങളിൽ കുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് അയൽവാസികൾ ശ്രദ്ധിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്.

കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി പോലീസിനെ അറിയിച്ചതോടെ ക്രൂരതയുടെ വിവരം വ്യക്തമായി. തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി റൂമിൽ വച്ച് വനിതാ പോലീസ് കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. പീഡനത്തിനിരയായ കുട്ടിക്ക് ഒരു സഹോദരനും ഒരു സഹോദരിയും അടക്കം രണ്ട് സഹോദരങ്ങൾ കൂടി ഉണ്ടെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം മുമ്പാണ് മൂന്ന് മക്കളുടെ മാതാവായ യുവതി മുൻ ഭർത്താവിനെ ഉപേക്ഷിച്ച് ഷൗക്കത്തലിക്കൊപ്പം താമസം തുടങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow