ചികിത്സയിലായിരുന്ന അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Apr 3, 2026 - 19:45
 0
ചികിത്സയിലായിരുന്ന അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയിലായിരുന്ന അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കും കര കുശവൻ കുന്ന് സ്വദേശിനി ജ്യോതി(50)യാണ് മരിച്ചത്. ബല്ലാക്കടപ്പുറം എ എൽ പി സ്കൂൾ അധ്യാപികയാണ്. കാഞ്ഞങ്ങാട് പൂർണ്ണിമ മെഡിക്കൽ ഷോപ്പുടമ വി എം പ്രകാശൻ ഭർത്താവാണ്. കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയമായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. മക്കൾ: അഞ്ചു, ആകാശ്.

What's Your Reaction?

like

dislike

love

funny

angry

sad

wow