കടലില്‍ ചാടി മരിച്ച യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു.
കാഞ്ഞങ്ങാട്: കടലിൽ ചാടി മരിച്ച യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു കെ ജയപ്രകാശിൻ്റെ മകനും എഞ്ചിനീയറുമായിരുന്നു പ്രണവി(33)യുടെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തൃക്കണ്ണാട് കടലിൽ കണ്ടെത്തിയത്. വീട്ടുകാർക്കും പ്രതിശ്രുത വധുവിനും കത്തെഴുതിവെച്ചതാണ് പ്രണവ് കടലിൽ ചാടിയത്. , പ്രണവിൻ്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. പ്രണവിൻ്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബാംഗ്ലൂരിലെ പ്രമുഖ ഐ ടി കമ്പനിയിലെ എഞ്ചിനീയറായിരുന്നു പ്രണവ്. മാസങ്ങളായി വർക്ക് അറ്റ് ഹോം ആയി വീട്ടിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതലാണ് പ്രണവിനെ കാണാതായത്. ഇത് സംബന്ധിച്ച് പിതാവ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിൽ പ്രണവിൻ്റെ മൊബൈൽനും ആത്മഹത്യാക്കുറിപ്പ് ബേക്കൽ അതിനിടയിലാണ് ഇന്ന് പ്രണവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
What's Your Reaction?