64-ാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി.

Jan 7, 2026 - 08:37
 0
64-ാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി.

കാസർകോട്: 64-ാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി. മൊഗ്രാലിൽ എകെഎം. അഷ്റഫ് എംഎൽഏ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡൻ്റ് ബിൽഖീസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, ഡിഡിഇ ഇൻ ചാർജ് സത്യഭാമ, വിഎച്ച്എസ്സി അസി. ഡയറക്ടർ ഉദയകുമാരി, കാസർകോട് ഡിഇഒ അനിത, പ്രിൻസിപ്പൽ വിഎസ് ബിനി, ഹെഡ് മാസ്റ്റർ ജെ . ജയറാം, വാർഡ് മെമ്പർ ജമീല ഹസൻ, പിടിഎ പ്രസിഡൻ്റ് ലത്തീഫ് കൊപ്പളം, റിയാസ് കരീം, ഹസീന, നജ്മുന്നിസ, ആസിഫ് പിഎ, സെഡ് എ മൊഗ്രാൽ, അർഷദ് തവക്കൽ, എംഎ മൂസ, മാഹിൻ മാസ്റ്റർ, കല്ലമ്പലം നജീബ്, സിറാജുദ്ദീൻ എസ്എം, ശിഹാബുദ്ദീൻ കെ, ജാഥാ ക്യാപ്റ്റൻ ഗിരീഷ് ചോലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ സി ടി അഹമ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. സ്വര്‍ണ്ണ കപ്പ് എട്ടരയോടെ ചെമ്മനാട് സി ജെഎച്ച്എസ്എസിലും, ഒന്‍പതിന് ഹോസ്ദുര്‍ഗ് ജിഎച്ച്എസ് എസിലും എത്തും. അവിടെനിന്നും പത്തുമണിയോടെ പയ്യന്നൂര്‍ കരിവെള്ളൂര്‍ എവിഎസ്ജിവിഎച്ച്എസ്എസില്‍ എത്തുന്നതോടെ സ്വര്‍ണ്ണ കപ്പ് പ്രയാണം ജില്ലാ അതിര്‍ത്തി കടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow