കണ്ണൂർ: പെരിയ കൊലപാതകക്കേസിൽ സിബിഐ പ്രതിചേർത്ത നാല് പേർ ജയിൽ മോചിതരായി.

പെരിയ കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത നാല് പേർ ജയിൽ മോചിതരായി. കേസിൽ സിബിഐ കോടതി ശിക്ഷിച്ച കെ. മണികണ്ഠൻ,മുൻ ഉദുമ എം.എൽ.എ. കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ എന്നിവരാണ് ജയിൽ മോചിതരായത്. ഇവർക്കെതിരായ ശിക്ഷാവിധി ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസുമാരായ പി വി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. നാലുപേരുടെയും അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട് കുറ്റകൃത്യത്തിലോ, ഗൂഢാലോചനയിലോ ഒരുതരത്തിലും തങ്ങൾ പങ്കെടുത്തിട്ടില്ല എന്നും, നാല് പേരും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഐഎമ്മിനെതിരായ ഗൂഢാലോചനയാണ് കേസിൽ പ്രതികളാകാൻ കാരണമെന്ന് പുറത്തിറങ്ങിയ കെ വി കുഞ്ഞിരാമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊളിഞ്ഞത് സിബിഐ തയ്യാറാക്കിയ കെട്ടുകഥകൾ ആണെന്നും, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താനായി എന്ന് സിപിഎം നേതാവ് എംപി ജയരാജൻ പറഞ്ഞു.

Jan 9, 2025 - 11:05
Jan 9, 2025 - 11:19
 0

What's Your Reaction?

like

dislike

love

funny

angry

sad

wow