ബസ്സുകളിൽ ക്യാമറ നിർബന്ധമാക്കി ട്രാൻസ്പോർട്ട് അതോറിറ്റി.

മാർച്ച് 31നകം എല്ലാ ബസ്സുകളിലും ക്യാമറ സ്ഥാപിക്കണം.

Jan 29, 2025 - 11:49
 0
ബസ്സുകളിൽ ക്യാമറ നിർബന്ധമാക്കി ട്രാൻസ്പോർട്ട് അതോറിറ്റി.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും മാർച്ച് 31നകം ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. കെ എസ് ആർ ടി സി സ്വകാര്യ ബസ്സുകൾ, സ്കൂൾ ബസ്സുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ബസ്സിന്റെ മുൻവശം, പിൻഭാഗം, ഉൾവശം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങിപ്പോകുന്നത് പരിശോധക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കർ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow