പരസ്യ ബോർഡിൻ്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങിയ കാക്കയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

Aug 11, 2025 - 21:07
 0
പരസ്യ ബോർഡിൻ്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങിയ കാക്കയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

എറണാകുളം: കോതമംഗലത്ത് പരസ്യ ബോർഡിൻ്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങിയ കാക്കയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രാവിലെ ഗ്രില്ലിൽ കുടുങ്ങി പിടയ്ക്കുന്ന കാക്കയെ കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. കോതമംഗലം ടൗണിലുള്ള സിനിമാ തിയേറ്ററിൻ്റെ പരസ്യ ബോർഡിൻ്റെ ഗ്രില്ലിൽ കുടുങ്ങി ജീവനു വേണ്ടി പിടയുന്ന കാക്കയെ തൊട്ടടുത്ത സ്ഥാപനത്തിലെ ഒരാളാണ് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്സ് സംഘം എത്തി ബോർഡിൻ്റെ ആർച്ചിനു മുകളിൽ കയറി കാക്കയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ സുജിത്, കെ പി ഷമീർ, ആബിദ്, ജിയോബിൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെട്ട ആശ്വാസത്തിൽ കാക്ക ദൂരേയ്ക്ക് പറന്നു പോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow