ജില്ലാ പവർലിഫ്റ്റിംഗിൽ ജിതിന വിജയന് സ്വർണം
കാഞ്ഞങ്ങാട്: ജില്ലാ പവർലിഫ്റ്റിംഗ് സീനിയർ വിഭാഗത്തിൽ പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ജിതിന വിജയൻ സ്വർണമെഡൽ നേടി. ചേറ്റുകുണ്ട് കീക്കാൻ സ്വദേശിനിയാണ്.
വരാനിരിക്കുന്ന 68-ാമത് കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോടിനായി സീനിയർ വിഭാഗത്തിൽ ജിതിന മത്സരിക്കും. കെ. വിജയൻ-പ്രീതി വിജയൻ ദമ്പതികളുടെ മകളാണ് ജിതിന.
What's Your Reaction?