"ജീവനൊരു കരുതൽ" പ്രകൃതി സംരക്ഷണ സെമിനാർ നടത്തി
കുറ്റിക്കോൽ: മാണിമൂല മൊട്ട എയർ എയ്സസ് ക്ലബ്ബിന്റെ സഹകരണത്തോടെ ജീവനം ജൈവ വൈവിധ്യ സമിതി ബേത്തലം വയലിൽ ജീവനൊരു കരുതൽ വനം-ജലം-കാലാവസ്ഥ-പരിസ്ഥിതി സെമിനാർ നടത്തി. ടി സി വൈഷ്ണവി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മനോജ്, സംഘാടക സമിതി ചെയർമാൻ കെ രാഘവൻ, കൺവീനർ കൃഷ്ണൻ മേലത്ത്, ഖജാൻജി രാജേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ സിന്ധു, അശ്വതി എന്നിവരും, തമ്പാൻ കെ, കെ വിജയൻ, രതീഷ് കെ വി, സുരേഷ് കുമാർ കെ ജി, ലോഹിതാക്ഷന്‍ പി കെ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു.
What's Your Reaction?