പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റിൽ

Apr 17, 2026 - 08:50
 0
പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റിൽ

കുമ്പള: കഞ്ചിക്കട്ടയിലെ അജിത് കുമാറിന്റെ പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായ ഡബ്ബി രവിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലിന് പുറത്തു പാർക്ക് ചെയ്തിരുന്ന ബൈക്ക് ഉടമ ഭക്ഷണം കഴിച്ച് തിരിച്ചെത്തുന്നതിനിടയിലാണ് പ്രതി മോഷ്ടിച്ച് കടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ പ്രതി സഞ്ചരിക്കുന്നതായി പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു.

പ്രതിയെ പിന്തുടരുന്നതിനിടെ അപകടത്തിൽപ്പെട്ട ഡബ്ബി രവിയെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ആശുപത്രിയിൽ കാത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ആശുപത്രിയിലെ പോലീസ് സെല്ലിൽ കാവലിൽ ചികിത്സ തുടരുകയാണ്. ഡിസ്ചാർജ്ജ് ആയതിന് ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് ബൈക്ക് കണ്ടെത്തുമെന്ന് എസ്.ഐ അനന്തകൃഷ്ണൻ ആർ മേനോൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow