ഒൻപതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം: വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 14 വയസ്സുകാരനായ അലോഹ നാഥിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നരുവാമൂട് ചിന്മയ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അലോഹ നാഥ്. കുട്ടിയുടെ കഴുത്തിൽ മുറിവുണ്ട്. ശരീരത്തിൽ നീല നിറവും കാണുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷോക്കേറ്റ് മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?