മഞ്ചേശ്വരത്ത് പത്ത് ലക്ഷത്തിന്റെ ഡയമണ്ട് ആഭരണം മോഷണം നടത്തിയ വീട്ടുജോലിക്കാരി പോലീസ് പിടിയിൽ.
ഉത്തർപ്രദേശ് സ്വദേശിനിയും, ഉപ്പളയിൽ താമസക്കാരിയുമായ ആസിയ യാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.
കാസർകോട്: ജോലിക്കുനിന്ന വീട്ടിൽനിന്നു 10 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും, രണ്ട് കമ്മലുകളും കവർച്ച ചെയ്ത കേസിൽ വീട്ടുജോലിക്കാരിയയ യുവതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിനിയും, ഉപ്പളയിൽ താമസക്കാരിയുമായ ആസിയയാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. കാസർകോട് വനിതാ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിട്ടുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. മഞ്ചേശ്വരം ഹൈവേക്ക് സമീപത്തെ കണച്ചൂർ വില്ലയിലെ ഫാത്തിമത്ത് സഫാനയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഈ വീട്ടിലെ ജോലിക്കാരിയാണ് ആസിയ. ഫെബ്രുവരി 18നാണ് മോഷണം നടന്നത്. പരാതിക്കാരുടെ മാതാവിന്റെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പോലീസിൽ പരാതി നൽകിയതോടെ നാട്ടിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ആസിയ പോലീസിന്റെ പിടിയിലായത്.
What's Your Reaction?