ബംഗളൂരുവിലേക്ക് പോയ തായന്നൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
അമ്പലത്തറ: ബംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. തായന്നൂർ കാലിച്ചാനടുക്കം അട്ടക്കണ്ടം കടുത്തലക്കുന്നേൽ സെബാസ്റ്റ്യന്റെ മകൻ ജെബിൻ സെബാസ്റ്റ്യൻ (30) നെയാണ് കാണാതായത്.
കഴിഞ്ഞ ജൂലൈ മൂന്നിന് ഉച്ചയോടെ ബംഗളൂരുവിൽ ജോലി ശരിയായിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ച ശേഷമാണ് ജെബിൻ പോയത്. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതിനെ തുടർന്ന് സഹോദരൻ ജോയൽ അമ്പലത്തറ പോലീസിൽ പരാതി നൽകി. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?