ചെന്താമര പോത്തുണ്ടി മാട്ടായിൽ; പോലീസ് തിരച്ചിൽ ശക്തം. നെന്മാറ എസ്.എച്ച്.ഒ.യെ സസ്പെൻഡ് ചെയ്തു.
നെന്മാറ: പാലക്കാട് അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമര പ്രദേശം വിട്ടുപോയിട്ടില്ല. പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയെത്തന്നെയാണെന്ന് പൊലീസും സ്ഥിരീകരിച്ചു.
പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ചെന്താമര കോഴിക്കോട് എത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുവമ്പാടിയിലും കൂടരഞ്ഞിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അതിനിടെ ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് വീഴ്ചയാണെന്ന എസ്പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി.
ഉത്തരമേഖല ഐജിയാണ് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെന്‍ഡ് ചെയ്തത്. ചെന്താമരയുടെ ഭീഷണി സംബന്ധിച്ച് നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.
What's Your Reaction?