കാരണവർ വധം; പ്രതി ഷെറിന് ജയിൽ മോചനത്തിന് ശുപാർശ.

Jan 28, 2025 - 16:46
Jan 28, 2025 - 16:53
 0
കാരണവർ വധം; പ്രതി ഷെറിന് ജയിൽ മോചനത്തിന് ശുപാർശ.

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കരവർ വധക്കേസിലെ ശിക്ഷാ കാലാവധി അവസാനിപ്പിച്ച് അകാല വിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂർ വിമൺ പ്രിസൺ ആൻഡ് കറക്ഷണൽ ഫോമിൽ ഓഗസ്റ്റ് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാർശയും നിയമവകുപ്പിൻ്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി. മാവേലിക്കര ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ മരുമകൾ ഷെറിൻ മറ്റൊരു നാലു പേരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. 2010-ൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലാണ് ശിക്ഷ വിധിച്ചത്. കാരണവരുടെ മകൻ ബിനുവിൻ്റെ ഭാര്യയും ഒന്നാംപ്രതിയുമായ ഷെറിൻ, കുറിച്ചി സജിവോത്തമപുരം കോളനിയിൽ കാലായിൽ ബിബീഷ് ബാബു, കളമശ്ശേരി ഉദ്യോഗ മണ്ഡലം കുറ്റിക്കാട്ടുകരയിൽ നിഥിൻ നിലയത്തിൽ നിഥിൻ, കുറ്റിക്കാട്ടുകരയിൽ പാതാളം പാലത്തുങ്കൽ ഷാനു, റഷാദ് പ്രതികൾ. 2009 നവംബർ ഏഴിന് രാത്രിയിലാണ് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌ക്കര കാരണവർ (66) കൊല്ലപ്പെട്ടത്. ബുദ്ധി വളർച്ചയില്ലാത്ത ഭാര്യയായ ഷെറിൻ്റെ പേര് എഴുതിയ ധനനിശ്ചയാധാരം ഇവരുടെ വഴിവിട്ട ജീവിതം കാരണം കാരണവർ റദ്ദാക്കി. ഇതാണ് കൊലക്ക് പ്രേരണ.

What's Your Reaction?

like

dislike

love

funny

angry

sad

wow