കോഴിക്കോട് ബൈപ്പാസിൽ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ.
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. പശ്ചിമ ബംഗാൾ സ്വദേശിയായ ഒരാൾ മണ്ണിനടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് വിവരം. കെട്ടിട നിർമ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കു പറ്റിയ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് അഗ്നി സേനാ വിഭാഗം രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പ്രാവശ്യം മണ്ണിടിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
What's Your Reaction?