പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനവും വിജയോത്സവവും സംഘടിപ്പിച്ചു
കരിന്തളം: കരിന്തളം ഗവ: കോളേജിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനവും വിജയോത്സവവും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മലയാളം സ്കിറ്റ്, നാടൻ പാട്ട് എന്നിവയിൽ വിജയികളായവരെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു. പെൺകുട്ടികൾക്കുള്ള രണ്ടുദിവസത്തെ സ്വയം പ്രതിരോധ പരിശീലനത്തിൻ്റെയും വിജയോത്സവവും വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ പി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ വിദ്യ അധ്യക്ഷത വഹിച്ചു. ജയ്സൻ ജോസഫ്, ശ്രീദേവി, സൂപ്രണ്ട് കൃഷ്ണൻ, സജ്ന, അജയൻ, ഐശ്വര്യ എന്നിവർ സംസാരിച്ചു.
What's Your Reaction?