ഞാണിക്കടവിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: കഞ്ചാവുമായിപ്പോവുകയായിരുന്ന യുവാവിനെ ഹോസ്ദുർഗ്ഗ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ഇ വി ജിഷ്ണു കുമാറും സംഘവും പിടികൂടി. കൊട്രച്ചാൽ മാട്ടുമ്മൽ വി എം ഷിബു(36)വാണ് പിടിയിലായത്. ഇയാളിൽ നിന്നും 120 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാത്രി കുയാൽ- ഞാണിക്കടവ് റോഡിലായിരുന്നു സംഭവം.അസി: എക്സൈസ് ഇൻസ്പെക്ടർ പി രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, അനീഷ്, ശാന്തി കൃഷ്ണ, പി സി ഇ ഒ ഡ്രൈവർ രാജീവൻ എന്നിവരും സംഘത്തിലുങ്ങായിരുന്നു.
What's Your Reaction?